സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി ⭕Idukki


ഇടുക്കി : തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സ‍ർക്കാ‍ർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി.

Post a Comment

أحدث أقدم