കട്ടപ്പന ബസ്റ്റാൻഡിൽ റിവേഴ്സ് എടുക്കാൻ ശ്രമിച്ച ബസ് മുന്നോട്ടു പാഞ്ഞുകയറി ബസ്സ് കാത്തിരുന്ന യാത്രക്കാരനെ ഇടിച്ചു ⚠️🛑

അപകടം വരുത്തിയ ബസ് 

കട്ടപ്പന: കട്ടപ്പന ബസ്റ്റാൻഡിൽ ബസ്സ് കാത്തിരുന്ന യാത്രക്കാരനെ ബസ് ഇടിച്ചു. റിവേഴ്‌സ് എടുക്കാൻ ശ്രമിച്ചപ്പോൾ ബസ് മുന്നോട്ട് നീങ്ങി ബസ്റ്റാൻഡിന് അകത്തുള്ള ഇരിപ്പിടത്തിൽ ബസ് കാത്തിരുന്ന യാത്രകാരനെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ യാത്രക്കാരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കട്ടപ്പന തൂക്കുപാലം നെടുങ്കണ്ടം റോഡിൽ ഓടുന്ന ദിയ എന്ന ബസ് ആണ് ബസ്റ്റാൻഡിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്.

സാങ്കേതിക തകരാറു മൂലം പിന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ബസ്  മുന്നിലേക്ക് നീങ്ങിയതാണെന്ന് ആണ് അറിയാൻ സാധിക്കുന്നത്. 30 വയസ്സോളം പ്രായമുള്ള ചെറുപ്പക്കാരനാണ് അപകടത്തിൽപെട്ടത്.
പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
 
പിന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ബസ് മുന്നോട്ടു പാഞ്ഞു കയറുകയാണ് ഉണ്ടായതെന്ന് സംഭവത്തിന്റെ ദൃസാക്ഷികൾ ഹൈറേഞ്ച് ന്യൂസിനോട് പ്രതികരിച്ചു.
പരുക്ക് സാരമുള്ളതാണോ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

Updating.....

Post a Comment

أحدث أقدم