കർഷക ഭൂവിഷയ പ്രശ്നങ്ങളിൽ ഇടതുപക്ഷ ഇരട്ടതാപ്പിനെതിരെ ആഞ്ഞടിച്ച് കെപിസിസി സെക്രട്ടറി അഡ്വ. എം എൻ ഗോപി 🔰⭕

അണക്കര : ഇടുക്കിയിലെ കർഷക ഭൂവിഷയവുമായി ബന്ധപ്പെട്ട നിലപാടുകളിൽ സർക്കാർ ഇരട്ടതാപ്പ് നയം സ്വീകരിക്കുന്നതിനെതിരെ ആഞ്ഞടിച്ച്‌  കെപിസിസി  സെക്രട്ടറി അഡ്വ. എം എൻ ഗോപി. ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പുതിയ കോടതി വിധികളും റവന്യു ഉത്തരവുകളും വരുമ്പോൾ ഇടി വെട്ടിയവനെ പാമ്പ് കടിച്ചതു പോലെയാണ് ഇടുക്കിയുടെ അവസ്‌ഥ എന്നും അഡ്വ എം എൻ ഗോപി കൂട്ടിച്ചേർത്തു.


കർഷക ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതിയെ ധരിപ്പിക്കുന്നതിൽ  സർക്കാർ പൂർണ്ണ പരാജയം ആണെന്ന് എം എൻ ഗോപി ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് യാതൊരുവിധ ഭൂപ്രശ്നവും ഇടുക്കിയിൽ ഉണ്ടായിരുന്നില്ല, നിർമ്മാണ നിരോധനമോ, ബഫർസോൺ പ്രശ്നങ്ങളോ, നിർമാണങ്ങൾക്ക് റവന്യൂ എൻ ഓസി പോലുള്ള രേഖകളോ  ആവശ്യമുണ്ടായിരുന്നില്ല. 


2016 ന് ശേഷമുള്ള ജില്ലയിലെ മുഴുവൻ ഭൂപ്രശ്നങ്ങളുടെയും ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് മാത്രമാണ് എന്നും, തങ്ങളുടെ കഴിവില്ലായ്മ മറച്ചു പിടിക്കുന്നതിന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സമരം നടത്തി മുഴുവൻ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം വനംവകുപ്പിന്റെ തലയിൽ കെട്ടിവയ്ക്കുന്ന നെറികെട്ട രാഷ്ട്രീയമാണ്  ഇടതുപക്ഷം കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 


ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമുള്ള നിലപാടുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം എന്ന് ആവശ്യപ്പെട്ട് ചക്കുപള്ളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തിയ കൂട്ട ധർണ്ണ മുൻ എംഎൽഎ അഡ്വ ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. ശ്രീ ബിജി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം അഡ്വക്കറ്റ് എസ് അശോകൻ നിർവഹിച്ചു. 

Post a Comment

أحدث أقدم