കുമളിയില്‍ നിന്ന് 50 കെഎസ്‌ആര്‍ടിസി ബസുകള്‍, 10 കരുതല്‍ ബസുകള്‍; മകരവിളക്കിനൊരുങ്ങി ഇടുക്കി ⭕🔰


ഇടുക്കി : ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. 150 ഓഫീസർമാരുള്‍പ്പെടെ 1350 പോലീസുകാരെയാണ് വിവിധ പോയിന്റുകളിലായി നിയോഗിക്കുകയെന്നും ഭരണകൂടം അറിയിച്ചു. 

കുമളിയില്‍ നിന്ന് 50 കെ എസ് ആർ ടി സി ബസ്സുകള്‍ സർവീസ് നടത്തം. 10 ബസ്സുകള്‍ കരുതലിന് നിർത്തും. മൊത്തം 60 ബസ്സുകളാണ് മകര വിളക്കിൻ്റെ ഭാഗമായി സജ്ജമാക്കുക. ശബരിമലയില്‍ നിന്ന് പുല്ലുമേട്ടിലേക്ക് മകര വിളക്ക് കാണാനെത്തുന്നവരെ ശേഷം ശബരിമലയിലേക്ക് തിരികെ പോകാൻ അനുവദിക്കില്ല. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് കർപ്പൂരം കത്തിക്കുന്നതടക്കമുള്ളവ പുല്ലുമേട്ടില്‍ ഒഴിവാക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് , നിരോധിത വസ്തുക്കള്‍ തുടങ്ങിയവ അനുവദിക്കില്ല.


Post a Comment

أحدث أقدم