⭕കല്ലാർകുട്ടി അണക്കെട്ടിന്റെ സംഭരണശേഷി വർധിപ്പിക്കാനുള്ള നടപടികൾ വൈകുന്നു🔰

 


അടിമാലി: മഴക്കാലം തൊട്ടരികിൽ എത്തിയിട്ടും കല്ലാർകുട്ടി അണക്കെട്ടിന്റെ സംഭരണശേഷി വർധിപ്പിക്കാനുള്ള നടപടികൾ വൈകുന്നു. ചെറിയ മഴ പെയ്‌താൽ പോലും വളരെ പെട്ടന്ന് നിറയുകയും ഷട്ടറുകൾ തുറക്കേണ്ടി വരികയും ചെയ്യുന്ന അണക്കെട്ടാണ് കല്ലാർകുട്ടി അണക്കെട്ട്, ചെറിയ അണക്കെട്ട് എന്നതിനൊപ്പം 2018ലെ പ്രളയകാലം മുതലുള്ള കല്ലും മണ്ണും ചെളിയും വന്നടിഞ്ഞ് അണക്കെട്ടിന്റെ സംഭരണശേഷിയിലും (കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ മണലും ചെളിയും നീക്കി ഡാമിൻ്റെ സംഭരണശേഷി വർധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറേ വർഷങ്ങളായി നിലനിൽക്കുന്നതാണ്.


എന്നാൽ ഈ വേനൽക്കാലം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇത്തവണയും അണക്കെട്ടിന്റെ സംഭരണ ശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ നടപടി ഉണ്ടായില്ല. ഈ വേനൽക്കാലത്തിന്റെ ആരംഭത്തിൽ അറ്റകുറ്റപ്പണികൾക്കായി അണക്കെട്ടിലെ വെള്ളം പൂർണ്ണമായി വറ്റിച്ചിരുന്നു. ഈ കാലയളവിൽ അണക്കെട്ടിൽ വന്നടിഞ്ഞിട്ടുള്ള ചെളിയുടെ തോത് വളരെ വലുതാണെന്ന് വകുപ്പ് മനസ്സിലാക്കുകയും ചെളിയും മണലും നീക്കാൻ നടപടിയുണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.


അണക്കെട്ടിന്റെ അടിത്തട്ടിൽ വരെ ചെളി വന്നടിഞ്ഞിട്ടുള്ളത് അറ്റകുറ്റപ്പണികൾക്കുൾപ്പെടെ പ്രതിബന്ധമായി മാറുകയും ചെയ്. അണക്കെട്ടിലെ ചെളി നീക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് മുമ്പ് വൈദ്യുതി വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും നടപടി ഉണ്ടാകാതെ വന്നതോടെ ഈ വർഷക്കാലത്തും ചെറിയ മഴ പെയ്താൽ പോലും അണക്കെട്ട് വേഗത്തിൽ നിറയുന്ന സ്ഥിതി തുടരും.

Post a Comment

أحدث أقدم