⭕അടിമാലി താലൂക്കാശുപത്രിയി ൽ രോഗിക്ക് എലിയുടെ കടിയേറ്റതായി പരാതി🔰

 


അടിമാലി: അടിമാലി താലൂക്കാശുപത്രിയിൽ രോഗിക്ക് എലിയുടെ കടിയേറ്റതായി പരാതി. സർജ്ജറിക്ക് ശേഷം ആശുപത്രിയിലെ പേ വാർഡിൽ ചികിത്സയിൽ തുടർന്നിരുന്ന കമ്പിളികണ്ടം സ്വദേശി ഷാജനാണ് ഇന്ന് പുലർച്ചെ എലിയുടെ കടിയേറ്റത്. ഡയബറ്റിക് രോഗിയായ ഷാജൻ കഴിഞ്ഞ 28നായിരുന്നു കാലിലെ സർജറിക്കായി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം സർജ്ജറി കഴിയുകയും ചെയ്തു.

ആശുപത്രിയിലെ പേ വാർഡിലായിരുന്നു ഷാജൻ തുടർ ചികിത്സക്കായി കഴിഞ്ഞ വന്നിരുന്നത്. കട്ടിലിൽ കിടക്കുന്നതിനിടെ ഇന്ന് പുലർച്ചെ കാലിൽ എലിയുടെ കടിയേറ്റതായി ഷാജൻ പറഞ്ഞു. മുറിയിൽ ഷാജൻ കിടക്കുന്ന ഭാഗത്ത് ജനാല അടക്കുവാനുള്ള പാളികൾ ഇല്ല. കാഡ് ബോഡ് കഷണങ്ങളും മറ്റും ഉപയോഗിച്ചാണ് ഈ ഭാഗം മറച്ചിട്ടുള്ളത്. ഇതു വഴി ഇഴജന്തുക്കളടക്കം അകത്ത് പ്രവേശിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഷാജന്റെ ഇരു കാലുകളിലും കാൽവിരലിന്റെ അഗ്രഭാഗത്ത് കടിയേറ്റതിൻ്റെ പാടുകൾ കാണാം. ഇതുമായി ബന്ധപ്പെട്ട് ഷാജന് ചികിത്സ ലഭ്യമാക്കിയതായും തുറന്നു കിടന്നിരുന്ന ജനൽ ഭാഗം അടക്കാൻ നിർദ്ദേശം നൽകിയതായും ആശുപത്രി അധികൃതർ പറഞ്ഞു . അതേ സമയം ആശുപത്രിയിൽ വച്ച് രോഗിക്ക് എലിയുടെ കടിയേറ്റതിൽ വലിയ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

Post a Comment

أحدث أقدم