ഇടുക്കി ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ നടന്നു.


ഇടുക്കി: റിപ്പബ്ലിക് ദിനാഘോഷം ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി സന്ദേശം നൽകി. ഏതു പ്രതികൂലസാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്നും എല്ലാ രംഗങ്ങളിലും ഭാരതം നേടുന്ന വളർച്ചക്കൊപ്പം കേരളവും ലോകശ്രദ്ധ പിടിച്ചുപറ്റി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

20 പ്ലാറ്റൂണുകൾ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്നു. പൊലീസ്, വനംവകുപ്പ്, എക്സൈസ്, ഫയർഫോഴ്സ്, എൻസിസി, സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റ്, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് എന്നീ വിഭാഗങ്ങൾക്ക് പുറമെ കട്ടപ്പന ഗവ. കോളേജ്, കുളമാവ് നവോദയ വിദ്യാലയം, പൈനാവ് എംആർഎസ്, വാഴത്തോപ്പ് സെൻ്റ് ജോർജ് എച്ച്എസ്, പഴയരിക്കണ്ടം ജിഎച്ച്എസ്എസ്, കഞ്ഞിക്കുഴി എസ്എൻ എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാർഥികളും പരേഡിൽ പങ്കെടുത്തു. കലക്‌ടർ വി. വിഗ്നേശ്വരി, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്‌ണുപ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് എന്നിവരും രാഷ്ട്രീയ, സാമൂഹിക, രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Post a Comment

أحدث أقدم