⭕ആരോഗ്യസംരക്ഷണവും വരുമാനം വര്‍ധിപ്പിക്കലും; ജില്ലയില്‍ ഒരുങ്ങുന്നു 7000 പോഷകത്തോട്ടങ്ങള്‍ 🍄


തൊടുപുഴ : കൃഷി വകുപ്പിന്‍റെ 'പോഷകസമൃദ്ധി മിഷൻ' പദ്ധതിയിലൂടെ എട്ട് ബ്ലോക്കിലായി 7000 പോഷകത്തോട്ടങ്ങള്‍ ഒരുങ്ങുന്നു. കാർഷിക പാരിസ്ഥിതിക പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ പോഷക പ്രാധാന്യമുള്ള വിളകള്‍ ഉല്‍പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ഉല്‍പാദനം, വിപണനം, മൂല്യവർധന, സുരക്ഷിത ഭക്ഷണം എന്നിവ സംയോജിപ്പിച്ച്‌ ആരോഗ്യസംരക്ഷണവും കർഷകരുടെ വരുമാനം വർധിപ്പിക്കലും ലക്ഷ്യത്തിലുണ്ട്. പദ്ധതിയുടെ ഭാഗമായി ഇതിനായി 7000 ന്യൂട്രീഷനല്‍ ഗാർഡൻ കിറ്റുകള്‍ വിതരണം ചെയ്‍തെന്ന് അധികൃതർ പറഞ്ഞു. പച്ചക്കറി, പഴങ്ങള്‍, ചെറുധാന്യങ്ങള്‍, കൂണ്‍ തുടങ്ങി എല്ലാ പോഷകങ്ങളും ഇവിടെ ഉല്‍പാദിപ്പിക്കും. കിറ്റുകളില്‍ വിത്തുകള്‍, തൈകള്‍, ജൈവ വളം, ജൈവ കീടനാശിനി തുടങ്ങിയവയുണ്ട്. പദ്ധതിക്ക് കീഴില്‍ 81.9 ഹെക്‍ടറില്‍ ചെറുധാന്യ കൃഷി തുടങ്ങിയിട്ടുണ്ട്. വീട്ടമ്മമാരും കർഷകരും ഉള്‍പ്പെടെ ജില്ലയില്‍ ഒരുലക്ഷം ഗുണഭോക്താക്കളുണ്ട് പദ്ധതിക്ക്. 728 കൃഷിക്കൂട്ടങ്ങളും ഭാഗമാണ്.

Post a Comment

أحدث أقدم