നല്ലത് കൊടുത്താൽ കച്ചവടത്തിലും ചാകര വരും എന്നതിന് ഉത്തമ ഉദ്ദാഹരണമായി രണ്ട് സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച കട്ടപ്പനയിലെ കൊല്ലംപറമ്പിൽ ഫിഷറിസിനു മുൻപിൽ എപ്പോളും തിരക്കോട് തിരക്ക് ആണ്.
വെറും ദിവസങ്ങൾ കൊണ്ട് തന്നെ കട്ടപ്പനയിലെ മീൻ കച്ചവട മേഖലയിൽ തങ്ങളുടെ മുദ്ര പതിപ്പിക്കാൻ കൊല്ലംപറമ്പിലിന് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ടതാണ്.
മിതമായ വിലയിൽ ഗുണമേന്മയ്ക്ക് പ്രാധാന്യം കൊടുക്കുന്ന കൊല്ലം പറമ്പിൽ ഫിഷറീസ് ആണ് കട്ടപ്പനക്കാരുടെ ഇപ്പോളത്തെ ഹീറോ.
ദിവസേനയുള്ള മീനുകൾ അതേ ദിവസം തന്നെ കൊടുത്തു തീർക്കുക, സ്ഥിരതയാർന്ന ക്വാളിറ്റി മെയിന്റ്റയിൻ ചെയ്യുക എന്നീ കാര്യങ്ങളൊക്കെ ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടികൊടുക്കാൻ സഹായകരമായി.
കട്ടപ്പനക്കാർക്ക് അധികം ബുദ്ധിമുട്ടാതെ നല്ല മത്സ്യം വീട്ടിലെത്തും. അതും റെഡി ടു കുക്ക് എന്ന രീതിയിൽ നല്ല വെട്ടി ഒരുക്കി എന്നതും മറ്റൊരു പ്രേത്യേകത ആണ്. മത്സ്യം മാത്രമല്ല ബ്രോയിലർ കോഴിയും ഇവിടെ ലഭ്യമാണ്. എത്ര തിരക്കുണ്ടെങ്കിലും അധികനേരം നിർത്തി ബുദ്ധിമുട്ടിക്കാതെ വളരെ വേഗത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും.
إرسال تعليق