ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ എച്ച്.എം.സി. മീറ്റിങ് വിളിക്കാത്ത തിനെതിരെ വ്യാപാക പ്രതിഷേധം. മൂന്ന് മാസത്തിലൊരിക്കൽ കമ്മിറ്റി വിളിക്കണ മെന്നാണ് നിയമം.
എന്നാൽ പുതിയ കലക്‌ടർ വന്നശേഷം ഇതുവരെ കമ്മിറ്റി വിളിച്ചിട്ടില്ല. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട നിരവധി പരാതികളുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന കാന്റീൻ അടച്ചുപൂട്ടണമെന്ന നിർദ്ദേശം ഇതുവരെയും നടപ്പാക്കിയില്ല. ആശുപത്രി അധികൃതർ അറിയാതെയാണ് കാൻ്റീനിലേക്ക് വൈദ്യുതി എടുത്തിരിക്കുന്നത്. പുതിയതായി കോളജിലെത്തിയ കുട്ടികളെയാണ് രാത്രിയിൽ ജോലിക്കാരായി നിർത്തുന്നത്. രാത്രിയിൽ കാന്റീനിന്റെ ബെഞ്ചിൽ കിടന്നുറങ്ങേണ്ട ഗതികേടിലാണ് വിദ്യാർഥികൾ. മെഡിക്കൽ കോളജിൽ നടപ്പാക്കുന്ന പദ്ധതികൾ മെംബർമാരെ അറിയിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി പങ്കെടുത്ത ഉദ്ഘാടനം സംബന്ധിച്ച് വാർത്ത വന്നതിനുശേഷമാണ് മെംബർമാരുൾപ്പെടെ എല്ലാവരും അറിയുന്നത്. 58.5 ലക്ഷം രൂപ ചിലവിൽ സ്‌ഥാപിച്ച ലാപ്രോസ്കോപി മിഷ്യന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം നടന്നത്. മുൻ തീരുമാനങ്ങളൊന്നും നടപ്പാക്കുന്നില്ലെന്നും എച്ച്.എം.സി. കണക്കുകൾ അവതരിപ്പിക്കുന്നില്ലെന്നും മെംബർമാർ ആരോപിക്കുന്നു. മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള നിർമാണ പ്രവർത്തനങ്ങളും മന്ദഗതിയിലാണ്. അതിനാൽ അടിയന്തരമായി എച്ച്.എം.സി മീറ്റിങ് വിളിക്കണമെന്ന് മെംബർമാർ ആവശ്യപ്പെടുന്നു.
إرسال تعليق