⭕ വിദ്യാർഥിനികളെ ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; 2 യുവാക്കൾ പിടിയിൽ🔰

മൂന്നാർ  : സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സ്കൂ‌ൾ വിദ്യാർഥിനികളെ ലോഡ്‌ജിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കിളിമാനൂർ വെള്ളച്ചാലിൽ വാഴവിള മുഹമ്മദ് അലി നസറുദീൻ (26), കൊല്ലം ആയൂർ കൊക്കാട് റിയാസ് മൻസിലിൽ അൻവർ റഹീം (29) എന്നിവരെയാണു ദേവികുളം എസ്എച്ച്ഒ അരുൺ നാരായണിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്.

മൂന്നാറിനു സമീപമുള്ള സ്‌കൂളിലെ പെൺകുട്ടികളെയാണു കാറിലെത്തിയ യുവാക്കൾ വട്ടവടയിലെ ലോഡ്‌ജിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകുന്നതു ശ്രദ്ധയിൽപെട്ട മറ്റു കുട്ടികൾ വിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകർ പൊലീസിനെ വിളിച്ചു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിലാണു പ്രതികളെയും കുട്ടികളെയും കണ്ടെത്തിയത്. പ്രതികളെ ദേവികുളം കോടതി റിമാൻഡ് ചെയ്‌തു. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം അയച്ചു. പ്രതികൾ സ്വകാര്യ സ്‌ഥാപനത്തിൽ ഒന്നിച്ചു ജോലിചെയ്യുന്നവരാണെന്നു പൊലീസ് പറഞ്ഞു.

Post a Comment

أحدث أقدم