പേരയ്ക്കയുടെ പ്രധാന ഗുണങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാൽ പല ഗുണങ്ങളുണ്ട്. പേരയ്ക്കക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങൾ. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മൾ പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്. സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്. വിറ്റാമിൻ സി, ഇരുബ് എന്നിവയടങ്ങിയ ഫലമാണ് പേരയ്ക്ക. പേരയ്ക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യും. പേരയ്ക്ക തരുന്ന പ്രധാന ഗുണങ്ങൾ നോക്കാം.
1. അണുബാധയിൽ നിന്നും സംരക്ഷണം പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുബ് എന്നിവ വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നൽകുന്നു. ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാനും പേരയ്ക്ക നല്ലതാണ്.
2. വൃക്കയിലെ കല്ല് ഇല്ലാതാക്കും പേരയ്ക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനു സഹായകം. അതിനാൽ, വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു.
3. രക്തസമ്മർദം നിയന്ത്രിക്കും പേരയ്ക്കയിൽ ഏത്തപ്പഴത്തിൽ ഉളളതിന് തുല്യമായ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുന്നതിനു സഹായകം.
إرسال تعليق