⭕തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിൽ 24 മണിക്കൂറിനിടെ ജലനിരപ്പ് 7 അടി ഉയർന്നു🔰

 

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ 24 മണിക്കൂറിനുള്ളിൽ ജലനിരപ്പ് 7 അടി ഉയർന്നു. വെള്ളിയാഴ്‌ച രാവിലെ 6ന് 120.65 അടിയായിരുന്ന ജലനിരപ്പ് ശനിയാഴ്ച്‌ച രാവിലെ ആറോടെ 127. 65 അടിയായാണ് കൂടിയത്‌. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ടുദിവസം തുടർച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. ശനിയാഴ്‌ച വൈകിട്ടോടെ മഴ കുറഞ്ഞിട്ടുണ്ട്.

വ്യാഴാഴ്‌ച രാവിലെ 6 മുതൽ വെള്ളിയാഴ്ച്‌ച രാവിലെ 6 വരെ മുല്ലപ്പെരിയാർ അണക്കെട്ടിൽ 101 മില്ലിമീറ്റർ മഴയും തേക്കടിയിൽ 108.20 മില്ലിമീറ്റർ മഴയും പെയ്തു. പിന്നീടുള്ള 24 മണിക്കൂറിൽ മഴ യഥാക്രമം 54.20 മില്ലിമീറ്റർ 100 മില്ലിമീറ്റർ എന്ന നിലയിലേക്ക് കുറഞ്ഞു. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് ഇവിടെനിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 400 ഘനയടിയിൽ നിന്ന് 1400 ഘനയടിയാക്കി ഉയർത്തി.



Post a Comment

أحدث أقدم