ഇടുക്കി: കുമളിയിൽ നാലരവയസുകാരൻ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ വിധി ഈ മാസം 20ന് പറയും.
പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ. ആക്രമണം നടന്ന് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് തൊടുപുഴ സെഷൻസ് കോടതി വിധി പറയുന്നത്
2013 ജൂലൈയിൽ ആണ് ഷെഫീഖ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു കൊടിയ മർദനവിവരം പുറം ലോകമറിഞ്ഞത്. 2021ൽ കേസിന്റെ വിചാരണ തുടങ്ങി. പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നത് പരിഗണിക്കണമെന്നും അപസ്മാരം ഉള്ള കുട്ടി കട്ടിലിൽനിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാൽ ദയയർഹിക്കാത്ത കുറ്റമാണ് പ്രതികൾ ചെയ്‌തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. കേസിൽ മെഡിക്കൽ റിപ്പോർട്ടുകളാണ് നിർണായകമായത്.
വർഷങ്ങളായി തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളേജിൻ്റെ സംരക്ഷണയിലാണ് ഷെഫീഖ്. സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്.
إرسال تعليق