⭕🔰ഇടുക്കി, ചെറുതോണി അണക്കെട്ട്: സന്ദർശനാനുമതി മേയ് 31 വരെ നീട്ടി⭕🔰🔰

 


ചെറുതോണി :  ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കുള്ള സന്ദർശനാനുമതി അടുത്ത വർഷം മേയ് 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി റോഷി അഗസ്‌റ്റിൻ അറിയിച്ചു. ഡാമിൽ സാങ്കേതിക പരിശോധനകൾ നടക്കുന്ന ബുധനാഴ്‌ചകളിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. 


മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണു പ്രവേശനത്തിനും ബഗ്ഗി കാർ യാത്രയ്ക്കുമായി ടിക്കറ്റ് നിരക്ക്. പൂർണമായും ഓൺലൈൻ ബുക്കിങ്ങിലൂടെയാണു പ്രവേശനം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിൽ ഹൈഡൽ ടൂറിസം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറുണ്ട്. ഓൺലൈൻ ബുക്കിങ്ങിനു ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഇവിടെനിന്നു ടിക്കറ്റ് എടുക്കാം .

Post a Comment

أحدث أقدم