മനസ്സ് മടുപ്പിക്കുന്ന കോൺഗ്രസിന്റെ മത പ്രീണന രാഷ്ട്രീയം ഇടുക്കിയിലെ കോൺഗ്രസിന്റെ നിലനിൽപ്പിനു അവസാനത്തെ ആണിയും അടിക്കുവോ ❓❓
പാർട്ടിക്ക് വേണ്ടി ജീവിച്ചവരും, പാർട്ടിക്കുവേണ്ടി പൊരുതിയവരും, കേസും, കോടതിയും, ഏറ്റ സമരമുറിവുകളും ആയി ജീവിച്ചോണം, സമുദായ നേതാക്കളുടെ പിന്തുണയും കൈയിൽ പണവും ഉണ്ടെങ്കിൽ ഒരു കോൺഗ്രസ് പാരമ്പര്യവും ഇല്ലാതെ ഡി സി സി പ്രസിഡന്റ് വരെ ആകാം എന്ന തരംതാഴ്ന്ന അവസ്ഥയിലേക്കാണ് ഇടുക്കിയിലെ കോൺഗ്രസിന്റെ നിലവിലെ പോക്ക് എന്ന് ഒളിഞ്ഞും തെളിഞ്ഞും ആരോപിച്ചു ഇടുക്കിയിലെ യുവജന കോൺഗ്രസ് പ്രവർത്തകർ.
ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ പുനസംഘടന നടക്കാൻ പോകുന്ന സാഹചര്യത്തിൽ, സാമൂഹിക മാധ്യമങ്ങളിൽ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളും പുകഴ്ത്തലുകളും വാഴ്ത്തി പാടലുകളും കുറേ ദിവസങ്ങളിലായി നിറഞ്ഞുനിൽക്കുന്നു.
ചേരിതിരിഞ്ഞുള്ള രാഷ്ട്രീയ ആക്രമണങ്ങളും കാലുവാരിച്ചയുംമാണ് ജില്ലയിലെ കോൺഗ്രസിന് ഒരു എംഎൽഎ പോലുമില്ലാത്ത അവസ്ഥ ഉണ്ടാവാൻ കാരണം. ഈ പുനസംഘടനയിൽ മതമാണ് യോഗ്യത എങ്കിൽ നല്ലൊരു നേതൃത്വം വരുകയോ പാർട്ടി ശക്തിപ്പെടുകയോ ചെയ്യില്ല.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പാർട്ടിക്കുവേണ്ടി നിലകൊള്ളുകയും ചെയ്തിട്ടുള്ള നേതാക്കന്മാരെയാണ് പരിഗണിക്കുന്നതെങ്കിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നോ അതിലധികമോ എംഎൽഎമാരെ വിജയിപ്പിച്ചെടുക്കുവാൻ ഇടുക്കിക്കാവും. ചില മതവിഭാഗങ്ങൾക്ക് പ്രത്യേക പ്രാതിനിത്യം കൊടുക്കുന്ന സമീപനം ഇനിയും ജില്ലയിലെ കോൺഗ്രസ് നേതൃത്വം തുടർന്നുവന്നാൽ മറ്റുള്ള മതങ്ങളിൽ വിശ്വസിക്കുകയും കോൺഗ്രസിനെ സ്നേഹിക്കുകയും ചെയ്യുന്നവരുടെ ഉള്ളിൽ വിയോജിപ്പ് സൃഷ്ടിക്കുവാൻ കാരണമാകും. ഊർജ്ജസ്വലവും ജനപിന്തുണയും ഉള്ള മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനകീയ മുഖമുള്ള ഡിസിസി പ്രസിഡന്റ് വരണം എന്നതാണ് ജില്ലയിലെ സാധാരണ കോൺഗ്രസ് അണികളുടെ ഇപ്പോഴത്തെ ആവശ്യം.
രാഷ്ട്രീയ താൽപര്യങ്ങൾക്കും വ്യക്തി താൽപര്യങ്ങൾക്കും വേണ്ടി പാർട്ടി മാറി മാറി നടക്കുന്ന നേതാക്കൾക്ക് സ്ഥാനമാനങ്ങൾ നൽകുന്നതിൽ ജില്ലയിലെ കോൺഗ്രസിൽ പണ്ടേ എതിർപ്പുണ്ട്. അതുകൊണ്ടുതന്നെ, ജില്ലയിൽ നിന്നും ശക്തമായ നേതൃത്വത്തെ തിരഞ്ഞെടുക്കുമ്പോൾ അണികളുടെ വർഷങ്ങളായി പാർട്ടിയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സാധാരണ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതും വിശ്വസിക്കാൻ കഴിയുന്നതുമായ നേതാക്കന്മാർക്ക് പ്രാതിനിത്യം കൊടുക്കണമെന്ന് പറയുന്ന ഒരുപറ്റം യുവജനങ്ങളും ജില്ലയിലെ യുവ നേതൃനിരയിലുണ്ട്.
യൂത്ത് കോൺഗ്രസിന്റെ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച മുൻ ജില്ലാ നേതാക്കൾ ഉൾപ്പെടെ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ കൂടെ പറയുന്ന പല സ്റ്റേറ്റ്മെന്റുകളിലും പ്രകടമാകുന്നത് ഈ വികാരം തന്നെ.
രാഷ്ട്രീയത്തിന്റെ താഴെ തട്ടിൽ നിന്നും കേറിവന്ന യൂത്ത് കോൺഗ്രസ് നേതാവിനെയും, മറ്റു പല ജില്ലയിലെ നേതാക്കളെയും ചവിട്ടി ഡി സി സി പ്രസിഡന്റ് പദവി സ്വന്തം ആക്കാൻ ശ്രമിക്കുന്നവരിൽ ഒരു കോൺഗ്രസ് പാരമ്പര്യവും ഇല്ലാത്തവർ വരെ ഉണ്ടെന്നാതാണ് യുവജന നേതാക്കളെ സപ്പോർട്ട് ചെയ്യുന്ന വലിയ വിഭാഗം സജീവ കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിക്കുന്നത്.
യുവനേതാക്കൾക്ക് പ്രാധാന്യം നൽകണം എന്നും, കഴിവ് ആയിരിക്കണം തിരെഞ്ഞെടുപ്പ് യോഗ്യത എന്നും, അല്ലാതെ പാർട്ടിക്ക് പുറത്തുള്ള സമുദായിക നേതാക്കളുടെ പിന്തുണ മാത്രം വെച്ച് നേതൃത്വത്തെ തീരുമാനിച്ചാൽ കോൺഗ്രസ് ഇല്ലാത്ത ഒരു ഇടുക്കി ആവും ഫലം എന്നാണ് യുവാക്കൾ പറയുന്നത്.
إرسال تعليق