⭕കട്ടപ്പന നഗരസഭ ഓപ്പൺ പാർക്ക്: കൗൺസിലിൽ അംഗീകാരം🔰

 

കട്ടപ്പന: കട്ടപ്പന നഗരസഭയിൽ ഓപ്പൺ പാർക്ക് നിർമ്മിക്കുന്നതിനായി തയാറാക്കിയ ഡി.പി.ആറിന് കൗൺസിൽ യോഗത്തിൽ അംഗീകാരം.സംഭവത്തിൽ പ്രതിപക്ഷ കൗൺസിലരമാർ വിയോജിപ്പുമായി രംഗത്തുവന്നു. 53 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

കട്ടപ്പന- ഇടുക്കി കവല ബൈപ്പാസ് റോഡിൽ നിന്ന് മലയോര ഹൈവേയിലേക്ക് കടക്കാവുന്ന ടൗൺഹാളിന് സമീപത്തുകൂടിയുള്ള പാതയിലാണ് തണലിടം പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പാതയിലെ നിരപ്പായ പ്രദേശത്തിന്റെ ഇരുവശങ്ങളും കെട്ടിയെടുക്കും, ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. കെട്ടിയെടുക്കുന്ന സ്ഥലത്ത് ഇന്റർ ലോക്ക് വിരിക്കും. തുടർന്ന് ഓപ്പൺ ജിം, ആളുകൾക്ക് ഇരിക്കുന്നതിനുള്ള ബെഞ്ച്, നടപ്പാത, വഴിവിളക്കുകൾ, താൽക്കാലിക കോഫി ഷോപ്പ് എന്നിവ നിർമ്മിക്കും. ഹൗസിങ് ബോർഡിന്റെ സ്ഥലത്തിന് തടസമുണ്ടാകാത്ത രീതിയിലാണ് നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നത്. പുലർച്ചെ നടക്കാനും വ്യായാമം ചെയ്യാൻ എത്തുന്നവർക്കും ഏറെ ഉപകാരപ്രദമാണ്  പാർക്ക്. നിലവിൽ ഉച്ചയൂണിനടക്കം നിരവധി ആളുകളാണ് ഇവിടുത്തെ മരച്ചുവടുകളെ ആശ്രയിക്കുന്നത്.

ചുട്ടുപൊള്ളുന്ന വെയിലത്ത് മരങ്ങളുടെ തണൽ വലിയ ആശ്വാസമാണ്. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകളാണ് ഇരിപ്പിടമായി നിലവിൽ ഉപയോഗിക്കുന്നത് . ഒഴിവുനേരങ്ങളിൽ വിശ്രമിക്കാൻ നിരവധി ആളുകൾ എത്തുന്ന മേഖല തന്നെയാണ് തണലിടം പദ്ധതിക്കായി നഗരസഭ നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നത്.

👉 നഗരത്തിൽ ഒരു വിശ്രമകേന്ദ്രം

മുൻപ്  മേഖലയിൽ വിശ്രമകേന്ദ്രം ആരംഭിക്കാൻ നഗരസഭ ശ്രമം നടത്തിയിരുന്നുവെങ്കിലും അവയൊന്നും ഫലത്തിൽ എത്തിയിരുന്നില്ല. തുടർന്ന് കൗൺസിൽ യോഗത്തിൽ തണലിടം ഒരുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നഗരസഭ കൗൺസിൽ യോഗത്തിൽ ചെയ്ത് നടപടിയിലേക്ക് നീക്കി. തുടർന്ന് ഇപ്പോൾ ഡി.പി.ആർ തയ്യാറാക്കി കൗൺസിൽ യോഗം അത് അംഗീകരിച്ചു. നഗരത്തിന്റെ നടുവിൽ ഒരു വിശ്രമകേന്ദ്രം വരുന്നതോടുകൂടി നഗരത്തിലെ ആദ്യത്തെ വിശ്രമ കേന്ദ്രമാണ് നടപ്പിലാകാൻ പോകുന്നത്.

Post a Comment

أحدث أقدم