മറയൂരിൽ ചന്ദന മോഷണം വർധിക്കുന്നു🛑🔰

 

മറയൂർ: ചന്ദനമോഷണം വർധിക്കുന്നു. കാരയൂർ ചന്ദന റിസർവിലും സ്വകാര്യ ഭൂമികളിലും മാസങ്ങളായി വെട്ടിക്കടത്തിയത് പത്തിലധികം ചന്ദന മരങ്ങൾ.

വനപാലകരുടെ അധികം നിരീക്ഷണം എത്താത്ത ഇവിടെ പാകമായി തുടങ്ങുന്ന ചെറുമരങ്ങൾതന്നെ മുറിച്ചുകടത്തിയിരിക്കുകയാണ്.

റോഡരികായതിനാൽ ചെറുവാൾ ഉപയോഗിച്ച് മുറിച്ച് ശിഖരങ്ങളിൽ കയറുകെട്ടിയാണ് വീഴ്ത്തിയിരിക്കുന്നത്. മുറിച്ചുമാറ്റിയ മിക്ക മരങ്ങളുടെയും വേരുകളും മാന്തി കടത്തിയിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് അന്വേഷണം നടത്താനോ മോഷണം തടയാനോ അധികൃതർ തയാറായിട്ടില്ല എന്ന ആരോപണവും ശക്തമാണ്.

Post a Comment

أحدث أقدم