കുമളി: പാലായിൽ നിന്നും പെരിയ കുളത്തേക്ക് റബർ പാഴ്ത്തടി കയറ്റി വന്ന ലോറി രാവിലെ 9:30 യോടെ കുമളി ചെക്ക്പോസ്റ്റിൽ എത്തി ബ്രക്ക് ഡൗൺ ആയ തുടർന്ന് കമ്പനിയിൽ അറിയിക്കുകയും കമ്പനിക്കാർ എത്തുന്നതിനു വേണ്ടി പാർക്ക് ചെയ്ത് കിടക്കുകയായിരുന്നു. ശക്തമായ മഴയെ തുടർന്ന് 2 മണിയോട് കൂടി മരം കടപുഴകി ലോറിയുടെ മുകളിൽ വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന രണ്ടു പേരെ ഉടൻതന്നെ നാട്ടുകാർ രക്ഷപ്പെടുത്തി. ഡ്രൈവറായ മനോജ് സഹായി റോഷൻ' എന്നിവർ ചെറിയ പരിക്കോടെ രക്ഷപ്പെട്ടു. ഉള്ളിൽ കുടുങ്ങിയ കോട്ടയം കുറിച്ചി സ്വദേശി 19 കാരൻ ശ്രീജിത്ത്. മൂന്നു മണിക്കൂർ നീണ്ടരക്ഷാപ്രവർത്തനത്തിന് ശേഷമാണ് വെളിയിൽ എടുത്തത്. കുമളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീജിത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മണിക്കൂർകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ശ്രീജിത്തിനെ പുറത്തെടുത്തത്
പീരുമേട് ഫയർഫോഴ്‌സും, കമ്പത്തു നിന്ന് എത്തിയ തമിഴ്‌നാട് ഫയർഫോഴ്സുസും, കേരള തമിഴ്നാടു പോലീസും രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കുമളിയിൽ ശക്തമായ മഴയിൽ മരം കടപുഴകി ലോറിക്ക് മുകളിൽ വീണു 19 ത് കാരന് ദാരുണ അന്ത്യം🛑
HIGHRANGE NEWS IDUKKI
0
إرسال تعليق