കട്ടപ്പന : യുവ എഴുത്തുകാരൻ സബിൻ ശശിയുടെ ആദ്യ കഥാ സമാഹാരം "ഞാൻ അനന്യ" യുടെ പ്രകാശനം ഏപ്രിൽ - 13 ഞായറാഴ്ച, ഉച്ചതിരിഞ്ഞ് 2 മണിക്ക് കട്ടപ്പന പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സാഹിത്യകാരി പുഷ്പ്പമ്മ പ്രകാശനം നിർവ്വഹിക്കുന്ന ചടങ്ങിൽ അധ്യാപകരായ ഡോ. റെജി ജോസഫും, ഷാൻ്റി ജോസഫും ചേർന്ന് പുസ്തകം ഏറ്റുവാങ്ങും. നാടകകൃത്ത് ഇ. ജെ ജോസഫ് മുഖ്യാതിഥിയാകുന്ന ചടങ്ങളിൽ വിവിധ കലാ സാഹിത്യ സാംസ്കാരിക മാധ്യമ ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കും. മാധ്യമ പ്രവർത്തകനും, ടെലിവിഷൻ തിരക്കഥാകൃത്തുമായ സബിൻ ശശിയുടെ പത്ത് ചെറുകഥകൾ ഉൾപ്പെടുന്ന സമാഹാരം പുറത്തിറക്കുന്നത് കൈപ്പട പബ്ലീഷിംഗ് ഗ്രൂപ്പാണ്.
إرسال تعليق