⭕ബൈസൺവാലി കോമാളിക്കുടിക്ക് സമീപം വിനോദസഞ്ചാര ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്ക്🛑⚠️

 


ഇടുക്കി : ഇന്നുച്ചയോടെയാണ് അപകടം സംഭവിച്ചത്. ഖജനാപ്പാറ ബൈസൺവാലി റൂട്ടിൽ കോമാളിക്കുട്ടിക്ക് സമീപം വച്ച് കർണ്ണാടകയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ യാത്ര ചെയ്‌തിരുന്ന വാഹനം പാതയോരത്തെ താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. വളവു തിരിയുന്നതിനിടയിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻ സമീപവാസികൾ എത്തുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.

വാഹനത്തിൽ മുപ്പതോളം ആളുകൾ ഉണ്ടായിരുന്നതായാണ് വിവരം. ഇവരെ നാട്ടുകാർ ചേർന്ന് റോഡിലെത്തിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനം മണ്ണിൽ പൂണ്ട് നിന്നതിനാൽ കൂടുതൽ താഴ്ച്ചയിലേക്ക് പതിക്കുന്നത് ഒഴിവായി. അപകടത്തിൽ വാഹനത്തിന്റെ മുൻ ഭാഗം തകർന്നു.

Post a Comment

Previous Post Next Post