Breaking News‼️
വെള്ളയാംകുടി : കട്ടപ്പന വെള്ളയും കൂടി ജംഗ്ഷനിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് വലിയ അപകടം.
ഇടുക്കി റൂട്ടിൽ നിന്നും വന്ന വാഗണാർ കാറും കട്ടപ്പന ഭാഗത്ത് നിന്നും വന്ന മാരുതി റിറ്റ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഗണാർ കാറിന്റെ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്ന് ദൃസാക്ഷികൾ ഹൈറേഞ്ച് ന്യൂസ് ഇടുക്കി ചാനലിന്റെ റിപ്പോർട്ടേഴ്സിനോട് പറഞ്ഞു. മെഡിക്കൽ റിപ്പോർട്ട് വന്നാൽ മാത്രമേ ഉറപ്പിക്കാൻ പറ്റുവൊള്ളൂ.
അപകടത്തെ തുടർന്നുണ്ടായ ബ്ലോക്കിനിടയിൽ രണ്ട് ഓട്ടോകൾ തമ്മിൽ കൂട്ടിയിടിച്ചും സ്ഥലത്ത് സംഘർഷം ഉണ്ടായി.
ഇരു കാറിന്റെയും ഡ്രൈവർമാരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
Updating.....
Post a Comment