⭕ഇടുക്കി മാങ്കുളം ആനക്കുളത്തിന് സമീപം വാഹനാപകടം🛑⚠️

 


ഇടുക്കി: ഇടുക്കി മാങ്കുളം ആനക്കുളത്തിന് സമീപം വാഹനാപകടം. ആനക്കുളത്തേക്ക് വിനോദസഞ്ചാരികളുമായി പാലക്കാട് നിന്നുള്ള ടെമ്ബോ ട്രാവലറാണ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞത്.

ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

മൂന്ന് കുട്ടികൾ ഉൾപ്പെടെ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 17 പേർക്കും പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ആനക്കുളം പേമരം വളവിൽ വെച്ചാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്താണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post