ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും മിന്നൽ പരിശോധന.

 ഇടുക്കി : മരിയപുരം ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്ത നവകേരളം സ്ക്വാട് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ ഇടുക്കി ടൗണിൽ പ്രവർത്തിക്കുന്ന 
പ്രമുഖ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും, മലിനജലം പൊതു ഡ്രൈനേജിലേക്ക് ഒഴുകുന്നതായും ശ്രദ്ധയിൽപ്പെട്ടു. പ്രസ്തുത സ്ഥാപനം രണ്ടു വർഷമായി ലൈസൻസ് ഇല്ലാതെ ആണ് പ്രവർത്തിച്ചിരുന്നത്. 

 നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, പ്രസ്തുത ഹോട്ടലിന് 50000 രൂപ പിഴയും, സ്റ്റോപ്പ് മെമ്മോയും നൽകി.  

 ഇടുക്കി ടൗണിലും പരിസരപ്രദേശങ്ങളിലുമാണ്പ രിശോധന നടത്തിയത്. പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി ആർ മോഹൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ അജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, ജില്ലാ സ്ക്വാട് ടീം അംഗങ്ങൾ, പഞ്ചായത്തിലെ മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post