ഇടുക്കി : ഇടുക്കിയിലെ പ്രധാന കാർഷിക വിള യായ ഏലം കൃഷി താപനില ഉയർന്നതോടെ കർഷകർക്ക് നെഞ്ചിടിപ്പേറി.
മുൻ വർഷം ഉഷ്ണ തരംഗത്തില്‍ ചെറുകിട കർഷകരില്‍ പലരുടേയും ഏലച്ചെടികള്‍ ഉണങ്ങി നശിച്ചിരുന്നു. ഇതാണ് ചൂട് കടുത്തതോടെ കർഷകരെ ഭയപ്പാടിലാഴ്ത്തിയത്. ചൂട് കനത്തതോടെ നിലവില്‍ ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലെ തോട്ടങ്ങളില്‍ ഏലം വാടിത്തുടങ്ങി. കൂടാതെ കീടങ്ങള്‍ പെരുകിയതും മണ്ഡരി ബാധ, വേരുകള്‍ക്ക് നിമാവിരയുടെ ആക്രമണം, പൂവ് കൊഴിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ മൂലം വിളവും ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്.
Post a Comment