ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒളിമ്ബ്യൻ കെഎം ബീനാമോളുടെ സഹോദരിയും ഭര്‍ത്താവും അടക്കം 3 പേര്‍ മരിച്ചു. Idukki⭕🔰


ഇടുക്കി : പന്നിയാർകുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്ബതികള്‍ മരിച്ചു. പന്നിയാർകുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്.

നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ എബ്രഹാമിനെ ഗുരുതര പരുക്കുകളോടെ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഒളിമ്ബ്യൻ കെ.എം ബീനാ മോളുടെ സഹോദരിയാണ് മരിച്ച റീന. ഇതോടെ അപകടത്തില്‍ മരണം മൂന്നായി.

മറ്റൊരാള്‍ക്കും അപകടത്തില്‍ സാരമായി പരുക്കേറ്റിരുന്നു. റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

Previous Post Next Post