⭕പത്താം ക്ലാസ് പാസായവർക്ക് കേന്ദ്ര സർക്കാർ ജോലി; അതും വൻ ശമ്പളത്തോടെ, 32000 ഒഴിവുകൾ🔰


32000ത്തിലധികം പേർക്ക് തൊഴിലവസരങ്ങളുമായി റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ്. ഗ്രൂപ്പ് ഡിയിലെ വിവിധ തസ്തികകളിലേക്കുള്ല റിക്രൂട്ട്മെന്റിനുള്ല വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് ജനുവരി 23 മുതൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് ആർആർബിയുടെ ഔദ്യോഗിക ബെബ്സൈറ്റിൽ ലഭ്യമാകും. ലെവൽ ഒന്നിന് കീഴിൽ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് 32,438 ഒഴിവുകളാണ് നിലവിലുള്ലത്.

കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഡോക്യുമെന്റ്റ് വെരിഫിക്കേഷൻ എന്നിവയെ അടിസ്ഥാനമാക്കിയാവും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. യോഗ്യത നേടിയവരെ അടുത്ത ഘട്ട പരീക്ഷകൾക്കായി ക്ഷണിക്കും. മറ്റ് വിശദാംശങ്ങൾ അറിയുന്നതിനായി ആർആർബിയുടെ ഔദ്യോഗിക ബെബ്സൈറ്റ് സന്ദർശിക്കുക.

🔰ഒഴിവുകളും തസ്തികകളും

➡️ പോയിന്റ്റ്സ് മാൻ - 5,058

➡️ അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ) - 799

➡️ അസിസ്റ്റന്റ് (ബ്രിഡ്‌ജ്) - 301

➡️ ട്രാക്ക് മെയിന്റനർ ഗ്രേഡ് IV എഞ്ചിനീയറിംഗ് - 13, 187

➡️ അസിസ്റ്റന്റ് പി -വേ - 257

➡️ അസിസ്റ്റന്റ്റ് (സി ആൻ്റ് ഡബ്യു) - 2,587

➡️ അസിസ്റ്റന്റ് ടിആർഡി ഇലക്ട്രിക്കൽ - 1, 381

➡️ അസിസ്റ്റന്റ്റ് (എസ് ആന്റ് ടി) - 2, 012

➡️ അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഡീസൽ) - 420

➡️ അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ) - 950

➡️ അസിസ്റ്റന്റ് ഓപ്പറേഷൻസ് (ഇലക്ട്രിക്കൽ) - 744

➡️ അസിസ്റ്റന്റ് ടിഎൽ ആൻ്റ് എസി - 1041

➡️ അസിസ്റ്റന്റ് ടിഎൽ ആൻ്റ് എസി (വർക്ക്ഷോപ്പ്) - 624

➡️ അസിസ്റ്റന്റ് (വർക്ക്ഷോപ്പ്) (മെക്ക്) - 3,077

🔰യോഗ്യത

👉 പത്താം ക്ലാസ് യോഗ്യതയും എൻസിവിറ്റിയിൽ നിന്ന് നാഷണൽ അപ്രൻ്റീസ് സർട്ടിഫിക്കറ്റും നേടിയിരിക്കണം.

👉  18നും 26നും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം. ആർആർബി നിയമങ്ങൾ അനുസരിച്ച് ഇളവുകൾ ബാധകമാണ്.

Post a Comment

أحدث أقدم