കട്ടപ്പന : ബൈക്കില്‍ ഒളിപ്പിച്ചു ചില്ലറ വില്‍പ്പനക്കായി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മുണ്ടക്കയം വരിക്കാനി പുതുപ്പറമ്ബില്‍ എം.എൻ. അമീർ സുഹൈലാണ് (27) അറസ്റ്റിലായത്. കട്ടപ്പന പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് 20.45 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് കട്ടപ്പന ഇടുക്കിക്കവല ഭാഗത്തു നിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എ ബൈക്കിന്റെ ടൂള്‍ബോക്സിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു. സി.ഐ ടി.സി. മുരുകൻ, എസ്.ഐ കെ.വി. ജോസഫ്, എസ്.സി.പി.ഒ കാമരാജ്, അനൂപ്, സി.പി.ഒ പ്രദീപ്, റാള്‍സ് സെബാസ്റ്റ്യൻ, നൗഫല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
إرسال تعليق