🎢🎡 കട്ടപ്പന ഫെസ്റ്റിനു തുടക്കംകുറിച്ചു 🚂‼️

കട്ടപ്പന : കട്ടപ്പന ഫെസ്റ്റ് 2K24 ഉദ്ഘാടനം അഡ്വക്കേറ്റ് കെ ജെ ബെന്നി വൈസ് ചെയർപേഴ്സൺ കട്ടപ്പന മുനിസിപ്പാലിറ്റി നിർവഹിച്ചു,ഫെസ്റ്റ് കോഡിനേറ്റർ ശ്രീ പ്രശാന്ത് രാജു അധ്യക്ഷത വഹിച്ചു.

 ആവേശഭരിതമായ ഇവന്റുകളും, റൈഡുകളും സ്റ്റാളുകളും, കട്ടപ്പനയിൽ ആദ്യമായി അന്താരാഷ്ട്ര നിലവാരത്തിൽ അണ്ടർ വാട്ടർ ടണല്‍ എക്സ്‌പോ, അത്ഭുതപക്ഷികളെ കോർത്തിണക്കി ബേഡ് ഷോ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിട്ടുള്ള നായ്ക്കളെ അണിനിരത്തി ഡോക്ക്‌ഷോ,അമ്മ്യൂസ്‌മെന്റ് റെയിഡുകള്‍ തുടങ്ങിയവ കട്ടപ്പന ഫെസ്റ്റിന്റെ പ്രത്യേകതയാണ്.

 പ്രശസ്തരായ ചലച്ചിത്ര പിന്നണി ഗായകർ അണിയിച്ചൊരുക്കുന്ന ഗാനമേളയും, നാടൻപാട്ട് കലാകാരൻമാരുടെ നാടൻപാട്ടും, വിവിധ കലാപരിപാടികളും, കരോള്‍ മത്സരവും, കവിയരങ്ങും, ട്രോബോക്സിംഗ് ചാമ്ബ്യൻഷിപ്പ്, വിവിധ ഇനം സ്റ്റാളുകളുടെ പ്രദർശനവും ഉള്‍പ്പെടെ ഉത്സവരാവ് സൃഷ്ടിച്ചു കൊണ്ട് കുട്ടപ്പന ഫെസ്റ്റ് അരങ്ങേറുകയാണ്.

ഫെസ്റ്റിന്റെ ആദ്യദിനമായ നാളെ മുതൽ ഈ സൗകര്യങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മനസ്സിനെ കുളിരണിയിക്കുന്ന ദൃശ്യാലങ്കാരവും മ്യൂസിക് ഇവന്റുകളും അടുത്ത 20 ദിവസം നീണ്ടുനിൽക്കും......

Post a Comment

أحدث أقدم