നിലവില്‍ സാംക്രമികരോഗ ഭീഷണി ഭയന്നാണ് ആളുകള്‍ ഇതിനുള്ളില്‍ പ്രവേശിക്കുന്നത്. ദുർഗന്ധം നിമിത്തം ആളുകള്‍ക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവില്‍. പുകവലി നിരോധന മേഖല എന്ന മുന്നറിയിപ്പ് എഴുതി വച്ചിട്ടുണ്ടങ്കിലും പുകവലിക്കാരുടെ കേന്ദ്രമാണ് ഇവിടം.
പുറമേ കണ്ടാല്‍ ശുചിത്വം വിളിച്ചോതുന്ന ചുമർ ചിത്രങ്ങളും,എഴുത്തുകളും ആണുള്ളത്.എന്നാല്‍ നഗരസഭ പുലർത്തുന്ന ശുചിത്വം കാണണമെങ്കില്‍ ഉള്ളില്‍ കയറണം. നാളുകളായി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഈ കംഫർട്‌സ്റ്റേഷൻ പ്രവർത്തിക്കുന്നത് എന്ന് ബസ് ജീവനക്കാർ അടക്കം പറയുന്നു. ടോയ്ലറ്റുകളുടെ വാതിലുകള്‍ക്ക് പലതിനും കുറ്റിയും കൊളുത്തുമില്ല, കൂടാതെ ക്ലോസറ്റുകളും കറപിടിച്ച നിലയിലാണ്. ഏതു സമയവും തറയിലേ ടൈലുകള്‍ ചെളി നിറഞ്ഞു കിടക്കും. അതിനൊപ്പം സിഗരറ്റ് കുറ്റങ്ങളും ചിതറി കിടക്കുന്നു.ഇതിനെല്ലാത്തിനും അപ്പുറമാണ് വൻതോതില്‍ ഉയരുന്ന ദുർഗന്ധവും. കട്ടപ്പന നഗരസഭ സ്വകാര്യവ്യക്തിക്ക് കരാർ നല്‍കിയാണ് കംഫർട് സ്സേഷൻ പ്രവർത്തിപ്പിക്കുന്നത്
എന്നാല്‍ കരാർ എടുത്ത ആള്‍ കൃത്യമായ രീതിയില്‍ ഇതിന്റെ ഉള്‍വശം വൃത്തിയാക്കാത്തതാണ് വൃത്തിഹീനമാകാൻ കാരണം ദിനംപ്രതി നിരവധി ആളുകളാണ് കട്ടപ്പന പുതിയ ബസ്റ്റാൻഡില്‍ വന്നിറങ്ങുന്നത്, ഇതില്‍ സ്വദേശിയരും അന്യസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവർക്കെല്ലാം ശങ്ക അകറ്റാൻ ആകെ ആശ്രയം ആയിട്ടുള്ളത് ഒരേയൊരു കംഫർട് സ്റ്റേഷൻ ആണ് . കംഫർട്സ്റ്റേഷന്റെ ശോച്യാവസ്ഥയില്‍ പരാതി ഉന്നയിച്ച് നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.കൂടാതെ ഈ കംഫർട് സ്റ്റേഷന്റെ പിൻവശവും വലിയ രീതിയില്‍ മലീമസമാണ്.
إرسال تعليق