നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പ്രണയിച്ച് വിവാഹം കഴിച്ചത് രണ്ടുമാസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം ⚠️⛔


ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് – ഇടിഞ്ഞാർ – കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് ഭർത്താവ് അഭിജിത്തി (25) ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്.
 
അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ദുജയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുമ്ബ് ഇന്ദുജയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അമ്ബലത്തില്‍വെച്ച്‌ കല്യാണം കഴിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമില്ലെന്നാണ് വിവരം. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്ബനിയിലെ ജീവനക്കാരനാണ്.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Post a Comment

أحدث أقدم