ഈരാറ്റുപേട്ട - വാഗമൺ റോഡിൽ ഭീമാകാരമായ കല്ല് വീണ് ഗതാഗതം തടസ്സം നേരിടുന്നു. ദിവസേന ആയിരകണക്കിന് വണ്ടികൾ സഞ്ചരിക്കുന്ന വഴിയിൽ ഒഴിവായത് വൻ ദുരന്തം.
അനേകം അടികൾ ഉയരത്തിൽ നിന്നും പതിച്ച കൂറ്റൻ കല്ല് വലിയ ആശങ്കയാണ് പ്രദേശത്ത് ഉരുവാക്കിയിരിക്കുന്നത് ഇതിനുമുമ്പും പലതവണ കല്ലുകൾ വീണിട്ടുള്ള വഴിയാണിത്. കാലാവസ്ഥ പോലും അത്രമേൽ പ്രതികൂലമാകാത്ത ഒരു സാഹചര്യത്തിൽ ഒരു കല്ല് വീഴുക എന്ന് പറഞ്ഞാൽ മുന്നോട്ടും അപകടസാധ്യതകൾ നിലനിൽക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു.
ബസ്സുകൾ പോലുള്ള വലിയ വാഹനങ്ങൾ അടക്കം അനവധി വാഹനങ്ങൾ ആണ് കേരളത്തിന്റെ പല ദിക്കുകളിൽ നിന്നും വാഗമണ്ണിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമൊക്കെയായി അനേകം അപകടങ്ങളും നടന്ന വളരെ വീതി കുറഞ്ഞ റോഡാണ്. അതിനാൽ യാത്രക്കാർ പരമാവധി ജാഗ്രത പുലർത്തണമെന്നും വലിയ ഒച്ചകൾ പോലുള്ളവ കേട്ട് കഴിഞ്ഞാൽ ശ്രദ്ധയോടെ മാത്രമേ യാത്ര തുടരാവു എന്നും പ്രദേശവാസികൾ പറഞ്ഞു.
Post a Comment