⭕✈️ ഇടുക്കിയെ കൂടുതൽ മിടുക്കിയാക്കാൻ സീ പ്ലെയിന്‍⭕✈️

 


ഇടുക്കി : ഇടുക്കിയുടെ വികസന സ്വപ്നങ്ങൾക്ക് പുതിയ ചിറക് മുളച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് ഈ ആകാശപക്ഷി താഴ്ന്നിറങ്ങിയത്. റോഡ് മാര്‍ഗമല്ലാതെ കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് വലിയതോതില്‍ ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല. 


കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍ എന്ന് പറയുന്നത്. വലിയ ജനാലകള്‍ ഉള്ളതിനാല്‍ത്തന്നെ കാഴ്ച്ചകള്‍ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികരെ ഏറെ ആകര്‍ഷിക്കുന്നതാകും. യാത്രാ ക്ലേശം മറികടന്ന് അനായാസം ഇടുക്കിയില്‍ എത്താന്‍ കഴിയുന്നത് ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.






Post a Comment

Previous Post Next Post