ഇഎസ്എ: കട്ടപ്പന, കാഞ്ചിയാർ വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യം


കട്ടപ്പന: പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോൾ അതിൽ ഉൾപ്പെട്ട കട്ടപ്പന വില്ലേജിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതർ കലക്ടർക്ക് കത്തു നൽകി. 

കൗൺസിൽ യോഗ തീരുമാനപ്രകാരമാണ് നടപടി. കട്ടപ്പന പഞ്ചായത്തായിരുന്നപ്പോൾ ഇഎസ്എ മേഖല നിർണയിക്കാൻ പ്രത്യേക പരിശോധനാ സമിതിയുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിനു കൈമാറിയിരുന്നു.

ഇതേത്തുടർന്ന് കട്ടപ്പന വില്ലേജിനെ പൂർണമായി ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കുകയും അതിനുശേഷം കട്ടപ്പനയെ നഗരസഭയാക്കി ഉയർത്തുകയും ചെയ്തു. 

എന്നാൽ പുതിയ കരട് പ്രസിദ്ധീകരിച്ചപ്പോൾ കട്ടപ്പന വില്ലേജും ഇഎസ്എയിൽ ഉൾപ്പെട്ടതായാണ് വ്യക്തമാക്കിയിരിക്കുന്നത്.52.77 ചതുരശ്ര കിലോമീറ്ററിൽ 65,000 ജനങ്ങൾ 34 വാർഡുകളിലായി താമസിക്കുകയും ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന ടൗൺഷിപ്പോടു കൂടിയ കട്ടപ്പനയെ ഇഎസ്എയുടെ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.


🗞️📮 𝐇𝐢𝐠𝐡𝐫𝐚𝐧𝐠𝐞 𝐍𝐞𝐰𝐬 𝐈𝐝𝐮𝐤𝐤𝐢
            ഇടുക്കിയുടെ നൂതന
                 വാർത്താമുഖം

Post a Comment

أحدث أقدم