⭕ഇടുക്കി കാൽവരിമൗണ്ടിന് സമീപം ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം🛑⚠️

 

ഇടുക്കി: അടിമാലി - കുമളി ദേശീയപാതയിൽ കാൽവരി മൗണ്ടിന് സമീപം ഒമ്പതാംമൈലിൽ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായാണ് പ്രാഥമീക വിവരം. ഇന്ന് വൈകുന്നേര നാലരയോടെ ആയിരുന്നു അപകടം. കുമളിയിൽ നിന്നും എറണാകുളത്തേയ്ക്ക് സർവീസ് നടത്തുന്ന സ്വകാര്യബസും കട്ടപ്പന ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാരുടെയും മറ്റുവാഹന യാത്രികരുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനത്തിൻറെയും മുൻഭാഗം ഭാഗീകമായി തകർന്നു. ഇടുക്കിയിൽ നിന്നും അഗ്നിരക്ഷാസേനയും പോലീസും സഥലത്തെത്തി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലധികം വാഹനഗതാഗതം തടസ്സപ്പെട്ടു.



Post a Comment

Previous Post Next Post