മൂന്നാറിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
മൂന്നാറിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന സൂചന ലഭിച്ച തിനെത്തുടർന്ന് അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാർ ന്യൂനഗർ സ്വദേശി സൂര്യയാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ ജോലിക്കു ചെല്ലാതിരുന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു വീട്ടിലെ മുറിക്കുള്ളിൽ സൂര്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവും സഹോദരനുമാണ് അടുത്തവീട്ടിൽ താമസിച്ചിരുന്നത്.
സൂര്യ തൂങ്ങിമരിച്ചുവെന്നാണു ബന്ധുക്കൾ ആദ്യം പൊലീസിനോടു പറഞ്ഞത്. എന്നാൽ യുവാവിന്റെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. സംഘർഷം നടന്നതിന്റെ സൂചനകളുണ്ടായിരുന്നെന്നും നിലത്ത് രക്തക്കറ ഉള്ളതായും പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന സൂചന ലഭിച്ച തിനെത്തുടർന്ന് അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മൂന്നാർ സിഐ രാജൻ കെ അരമനയുടെ നേതൃത്വത്തിൽ എസ്ഐ അജേഷ് കെ. ജോൺ, ഫൊറൻസിക് വിദ ഗ്ധർ, വിരലടയാള വിദഗ്ധർ എന്നിവർ സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Post a Comment