⭕🔰പതിനാലുകാരിയെ വിവാഹം ചെയ്യാനെത്തിയ 25കാരൻ പിടിയിൽ🔰⭕

 


കുമളി: പതിനാലുകാരിയുടെ വിവാഹം നടത്തുവാനുള്ള നീക്കം പോലീസ് ഇടപെട്ട് തടഞ്ഞു. 'വരൻ' അറസ്റ്റിലായി. കുമളി മുരുക്കടിയിൽ (വിശ്വനാഥപുരം) ഇന്നലെയാണ് സംഭവം. പെൺകുട്ടിയെ വിവാഹം കഴിക്കാനെത്തിയ തമിഴ്‌നാട് സ്വദേശി ഗോപി (25) ആണ് പോലീസിന്റെ പിടിയിലായത്.

പെൺകുട്ടി ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് സംഭവം പുറത്തായത്. ചൈൽഡ് ലൈൻ്റെ പരാതിയെത്തുടർന്ന് തമിഴ്‌നാട് സ്വദേശികളും ഇപ്പോൾ കുമളി മുരുക്കടിയിൽ സ്ഥിര താമസക്കാരുമായ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post