കരാറ് അടിസ്ഥാനത്തിൽ സര്‍ക്കാര്‍ ജോലി; ഇന്റര്‍വ്യൂ മാത്രം; വിവിധ സ്ഥാപനങ്ങളില്‍ അവസരം 30/10/2024


 


➡️ഫാർമസിസ്റ്റ് നിയമനം

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും വാത്തിക്കുടി കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും 202425 സാമ്ബത്തിക വര്ഷത്തെ സംയുക്ത പ്രോജക്‌ട് ആയ 'സായാഹ്ന ഓ പി' നടത്തുന്നതിലേക്കായി ഒരു ഫാര്മസിസ്റ്റിനെ (ദിവസ വേതന അടിസ്ഥാനത്തില്) നിയമിക്കുന്നതിന് ഉദ്യോഗാര്ത്ഥികളില് നിന്നും അപേക്ഷകള് ക്ഷണിച്ചു.

ബി ഫാം/ഡിഫാം, കേരള സംസ്ഥാന ഫാര്മസി കൗണ്സില് രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. പ്രായ പരിധി : 45 വയസ്സ്.

അപേക്ഷകള് സ്വീകരിക്കുന്ന അവസാന തീയതി നവംബര് 4 ന് വൈകിട്ട് 4 മണി. വിശദവിവരങ്ങള്ക്കും അന്വേഷണങ്ങള്ക്കും ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഇന്റര്വ്യൂ തീയതി പിന്നീട് അറിയിക്കും. ഫോണ്: 04868 260300


➡️ഓവർസീയർ കരാർ നിയമനം

മരിയാപുരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില് ഓവര്സീയറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തില് നിയമനം നടത്തുന്നു. മൂന്ന് വര്ഷ പോളിടെക്നിക്ക് സിവില് ഡിപ്ലോമ അല്ലെങ്കില് രണ്ടു വര്ഷ ഡാറ്റ്സ്മാന് സിവില് സര്ട്ടിഫിക്കറ്റ് യോഗ്യതയുള്ളര്ക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കേണ്ടതാണ്. 

താത്പര്യമുള്ള ഉദ്യോഗാര്ത്ഥികള് യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് സഹിതം നവംബര് 8 വൈകീട്ട് 5 ന് മുന്പ് ഗ്രാമപഞ്ചായത്ത് ഓഫീസില് അപേക്ഷ നല്കേണ്ടതാണ്. കുടുതല് വിവരങ്ങള്ക്ക് 9496045079


➡️കേസ് വർക്കർ നിയമനം

സഖി വണ് സ്റ്റോപ്പ് സെന്ററില് കേസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില് നിയമനത്തിന് 25 മുതൽ 45 വയസ് പ്രായപരിധിയിലുള്ള(2024 ജനുവരി 1 അടിസ്ഥാനപ്പെടുത്തി) സ്ത്രീകളില്നിന്ന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത: നിയമ ബിരുദം/ സോഷ്യല് വര്ക്കിൽ മാസ്റ്റർ ബിരുദം, സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് തടയുന്നതു സംബന്ധിച്ച മേഖലകളില് ഗവണ്മെന്റ്/ എൻ .ജി.ഒ നടത്തുന്ന പ്രോജക്ടുകളില് ഭരണരംഗത്ത് മൂന്നുവര്ഷത്തില് കുറയാത്ത പ്രവൃത്തിപരിചയം. കൗണ്സലിംഗ് രംഗത്ത് ഒരു വര്ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകള് നവംബര് എട്ട് വൈകിട്ട് അഞ്ചുമണിക്കു മുമ്ബ് കോട്ടയം കളക്ട്രേറ്റിലെ വനിതാ പ്രൊട്ടക്ഷന് ഓഫീസില് നല്കണം. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 04812300955




Post a Comment

Previous Post Next Post