രാജാക്കാട്-ചെമ്മണ്ണാർ റോഡിൽ മങ്കാരം വളവിലാണ് കാറും ബസും കൂട്ടിയിടിച്ചത്. രാജാക്കാട് നിന്നും മുനിയറ വഴി അടിമാലിയിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. കുത്തുങ്കൽ ഭാഗത്ത് നിന്നും രാജാക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മങ്കാരം വളവിൽ എതിർ ദിശയിലൂടെ കയറ്റം കയറി വരുന്നതിനിടെ ബസിലേക്ക് ഇടിക്കുകയായിരുന്നു.
കാർ യാത്രികർ ആയ 4 പേർ ചെന്നൈയിൽ നിന്നും മൂന്നാറിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാർ യാത്രികർക്ക് സാരമായി പരിക്കേറ്റു. അപകടത്തിൽ 2 വാഹനങ്ങളുടെ മുൻഭാഗം തകർന്നു. മമ്മട്ടിക്കാനം മുതൽ കുത്തുങ്കൽ വരെയുള്ള ഈ ഭാഗങ്ങളിൽ വീതി കുറവും വഴി പരിചയ കുറവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു
Post a Comment