രാജാക്കാട് : കനത്ത മഴയിൽ ശക്തമായ വെള്ളമൊഴുക്കിന് തുടർന്നുണ്ടായ രാജാക്കാട് സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ അടിഞ്ഞ ചെളിമണ്ണ് പ്രദേശവാസികളും ഡാമിലെ അധികൃതരും ചേർന്ന് നീക്കം ചെയ്തു.
കാൽനടയാത്രകാർക്കും, ഇരചക്ര വാഹന യാത്രികർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അവസ്ഥയിലായിരുന്നു പാലത്തിൽ അടിഞ്ഞ ചെളിമണ്ണ് .
ദിവസേന നിരവധി സ്കൂൾ കുട്ടികളും, തോട്ടം തൊഴിലാളികളും, ഇരുചക്ര വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്.
ഈ ചെളി മണ്ണ് അടിഞ്ഞതിന് തുടർന്ന് ഇരു ചക്ര വാഹനങ്ങൾ തെന്നി മാറുന്നതിനും, വലിയ അപകടങ്ങൾ ഉണ്ടായേക്കുമെന്നും ബോധ്യപ്പെട്ടതിനെ തുടർന്ന് തുടർന്ന് ഡാമിലെ ജീവനക്കാരും പരിസരവാസികളും ചേർന്ന് പാലത്തിലടിഞ്ഞ ചെളിമണ്ണ് നീക്കം ചെയ്യുകയായിരുന്നു.
സിന്റോ, നിഖിൽ, ബാലൻ,സജി, അജിമോൻ, ജോമോൻ തുടങ്ങിയവർ ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
Post a Comment