മൂന്നാർ മൾട്ടി സ്പെഷാലിറ്റി ആശുപത്രി: പരിശോധനകൾ നടന്നു🛑🔰

 


മൂന്നാർ: മൂന്നാറിൽ സർക്കാർ നിർമിക്കുവാൻ ഉദേശിച്ചിട്ടുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ നടന്നു.

പദ്ധതിയുടെ കാലാവധി അവസാനിക്കാൻ നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് ആരോഗ്യ വകുപ്പ് നടപടികൾക്കു തുടക്കമിട്ടിരിക്കുന്നത്.

ആരോഗ്യ വകുപ്പ് പ്ലാനിങ് അഡീഷണൽ ഡയറക്‌ടർ ഷിനു. വി, നാഷണൽ ഹെൽത്ത് മിഷൻ ഓഫീസർ ശിവകുമാർ, ദേവികുളം മെഡിക്കൽ ഓഫീസർ ഡോ.ഷെറിൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരായണൻ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രാഥമിക പരിശോധനകൾ നടന്നത്. 2024 മെയ് 19 ന് ഇറക്കിയ ഉത്തരവിൽ ഒരു വർഷത്തിനകം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങണമെന്നും അല്ലെങ്കിൽ പദ്ധതി റദ്ദാകുമെന്നും സർക്കാർ ഉത്തരവിൽ സൂചിപ്പിച്ചിരുന്നു. ദേവികുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു സമീപം സർവേ നമ്ബർ 20/1ൽ ഉൾപ്പെട്ട 5 ഏക്കർ ഭൂമിയിൽ 78.25കോടി ചിലവഴിച്ച് ആശുപത്രി നിർമിക്കുവാനായിരുന്നു സർക്കാർ ഉദ്ദേശിച്ചിരുന്നത്.

റവന്യൂ വകുപ്പിൻ്റെ അധീനതയിൽ ഉള്ള നിർദിഷ്ട ഭൂമി ഉടമസ്‌ഥാവകാശം റവന്യൂ വകുപ്പിൽ തന്നെ നിലനിർത്തി കൈവശാനുഭവത്തിനും ഉപയോഗത്തിനുമായി ആരോഗ്യ വകുപ്പിനു കൈമാറണം എന്നായിരുന്നു വ്യവസ്‌ഥ.

ആരോഗ്യ വകുപ്പ് സ്ഥലം വിട്ടുകിട്ടുന്നതിനായുള്ള അപേക്ഷ നൽകിയെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല. പദ്ധതി നഷ്ടമാകുമെന്ന അവസ്‌ഥയിൽ സെൻ്റർ ഫോർ പ്ര?ട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്‌റ്റിസ്‌ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനോട് എതിർ സത്യവാങ്ങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post