⭕🔰അഞ്ചുരുളിയെ അടുത്തറിയാം, മനം കുളിർക്കും കാഴ്ചകൾ കാണാം; ഇക്കോ ടൂറിസം പദ്ധതിയുമായി വനം വകുപ്പ്🔰⭕

 

ഇടുക്കി ഡാമിന്റെ മനോഹര ദൃശ്യങ്ങൾ, കാനന പാതയിലൂടെയുള്ള കാൽനടയാത്ര.

യാത്രികർക്ക് അഞ്ചുരുളിയുടെ കാഴ്ചകൾ അടുത്തറിയാൻ അവസരം ഒരുക്കി വനം വകുപ്പ്. കാനന പാതയിലൂടെ നടന്ന് ഇടുക്കി ജലാശയത്തിൻ്റെ ഏറ്റവും മനോഹരമായ കാഴ്‌ച നൽകുന്ന പ്രദേശമാണ് അഞ്ചുരുളി.

ഇതിനുള്ള അവസരമാണ് ഇക്കോ ടൂറിസം പദ്ധതിയിലൂടെ വനം വകുപ്പ് ഒരുക്കിയിരിയ്ക്കുന്നത്.

ഇടുക്കി വനമേഖല, വിശാലമായ ജലപരപ്പ്, അഞ്ചുരുളി ടണൽ, കരടിയള്ള് ഗുഹ തുടങ്ങി കാഴ്‌ചകൾ ഏറെയാണ് ഈ യാത്രയിൽ കാത്തിരിക്കുന്നത്. ഇക്കോ ടൂറിസം പദ്ധതിയിലൂടെ സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുവാനും പ്രദേശം മാലിന്യ മുക്തമായി സംരക്ഷിയ്ക്കാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.

മൂന്ന് വശത്തുനിന്നും ജലാശയത്തിന്റെ കാഴ്ച‌ ലഭ്യമാകുന്ന അഞ്ചുരുളി മുനമ്ബിലേയ്ക്കുള്ള യാത്രാ വിലക്ക് മറികടന്ന് സഞ്ചാരികൾ എത്തുന്ന നിലയുണ്ടായിരുന്നു. അപകടം പതിയിരിക്കുന്ന പ്രദേശത്തെ തിരിച്ചറിയാതെയുള്ള സാഹസിക യാത്രയ്ക്കാണ് പലരും മുതിർന്നത്. വനമേഖലയിൽ സഞ്ചാരികൾ മാലിന്യം നിക്ഷേപിയ്ക്കുന്നതും പതിവായിരുന്നു. ഈ സാഹചര്യങ്ങൾക് പരിഹാരം എന്ന നിലയിലാണ് വനം വകുപ്പ് ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചിരിയ്ക്കുന്നത്.

പദ്ധതിയുടെ ഉത്ഘാടനം കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടിൽ നിർവ്വഹിച്ചു. കാനന പാതയിലൂടെ സഞ്ചരിച്ച് കാഴ്ചകൾ ആസ്വദിയ്ക്കാനാവുന്ന തരത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിയ്ക്കുന്നത്. നാല് ഗൈഡമ ‌ാരെ നിയമിച്ചിട്ടുണ്ട്. പ്രദേശ വാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ചിരിയ്ക്കുന്ന 10 അംഗ സ്വയം സഹായ സംഘത്തിനാണ് നടത്തിപ്പ് ചുമതല. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം.

Post a Comment

Previous Post Next Post