⭕വള്ളക്കടവ് അമ്ബലമേട് പഞ്ചമൂർത്തി ക്ഷേത്രത്തിൽ പൊങ്കാല നടത്തി🔰

 


കട്ടപ്പന: വള്ളക്കടവ് അമ്ബലമേട് പഞ്ചമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവത്തോടനുബന്ധിച്ച് കാർത്തിക പൊങ്കാല നടന്നു.

ക്ഷേത്രം മേൽശാന്തി ബാലകൃഷ് ശർമ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.ഉത്സവം മേയ് 3ന് സമാപിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് പി ജി പ്രസാദ്, സെക്രട്ടറി പി .വി സന്തോഷ്, ചെയർമാൻ പി കെ അനിൽകുമാർ, കോ ർഡിനേറ്റർ മാരായ കെ ആർ ശശിധരൻ, എൻ. ജി വിശ്വനാഥൻ, മാതൃവേദി പ്രസിഡന്റ് രത്നമ്മ ശിവരാമൻ, സെക്രട്ടറി മിനി പ്രസാദ്, മറ്റ് ഉത്സവ കമ്മിറ്റി ഭാരവാഹികൾ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർനേതൃത്വം നൽകി.

സമാപന ദിവസമായ മേയ് 3ന് പതിവ് ക്ഷേത്രം ചടങ്ങുകൾക്കുശേഷം വൈകിട്ട് 5ന് മഹഘോഷയാത്ര, വൈകിട്ട് 6.45ന് കൈകൊട്ടിക്കളി, രാത്രി 7ന് നിറപൊലിക നാടൻ പാട്ടുകൂട്ടം കുറിച്ചി ഉദയപുരം അവതരിപ്പിക്കുന്ന നാടൻപാട്ട് എന്നിവ നടക്കും.

Post a Comment

Previous Post Next Post