⭕ഇടുക്കിയിൽ ലൈംഗിക ഉത്തേജക ഗുളികകൾ പൊടിച്ചു ചേർത്ത് മുറുക്കാൻ വിൽപ്പന; ബിഹാർ സ്വദേശി അറസ്റ്റില്‍🔰

 


ഇടുക്കി: ഇടുക്കിയിൽ ലൈംഗിക ഉത്തേജക ഗുളികകൾ പൊടിച്ചു ചേർത്ത് മുറുക്കാൻ വിൽപ്പന. ബിഹാർ പാട്ന സ്വദേശി മുഹമ്മദ് താഹിറിനെ ഇടുക്കി കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

കരിമണ്ണൂർ ബീവറേജസ് ഔട്ട്ലെറ്റിന് സമീപമുള്ള മുറുക്കാൻ കടയിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ വയാഗ്ര ടാബ്ലറ്റുകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും, ഉറക്കഗുളികകളുടെയും ശേഖരമാണ് കണ്ടെത്തിയത്.

വിവിധ ഗുളികകൾ മുറുക്കാനിൽ ഇട്ടു നൽകിയിരുന്നതായി മുഹമ്മദ് താഹിർ പൊലീസിനോട് പറഞ്ഞു. ഇതിന് പുറമേ നിരോധിത ലഹരിവസ്തുക്കളായ ഹാൻസ്, കൂൾ എന്നിവയും ഇയാളുടെ കടയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. 

ബിഹാറിലെ നിന്നും 40 വർഷം മുൻപ് കേരളത്തിലെത്തി വിവിധ ജോലികൾ ചെയ്യുന്നയാളാണ് 60 വയസുകാരനായ മുഹമ്മദ് താഹിർ. ഇപ്പോൾ ഇയാൾ കോട്ടയം പാലാ കരൂരിൽ താമസിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post