കുത്തനെ കുറഞ്ഞ് ഇഞ്ചിവില

ഇടുക്കി : ഇഞ്ചിവിലയില്‍ വൻ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലും നല്ല വില ലഭിച്ചിരുന്ന ഇഞ്ചിക്ക് ഇപ്പോള്‍ 60 കിലോഗ്രാം ചാക്കിന് 1400 രൂപ മാത്രമാണ് വില.

ഇതോടെ ഇഞ്ചി കർഷകർ വൻ സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണ്.

4 മാസം മുൻപ് 7500 രൂപ വരെ ഇഞ്ചിക്ക് വിലയുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ 60 കിലോയുടെ ചാക്കിനു 6000 രൂപയാണു ലഭിച്ചത്. ഒന്നര വർഷം മുൻപ് ഇഞ്ചിവില 13,000 രൂപ വരെയെത്തി റെക്കോർഡിട്ട സ്ഥാനത്തു നിന്നാണ് ഇപ്പോഴത്തെ തുടർച്ചയായ തകർച്ച. കർണാടകയില്‍ അടക്കം ഇഞ്ചി ഉല്‍പാദനം കൂടിയതാണ് വിളവെടുപ്പ് കാലത്ത് വില കൂപ്പുകുത്താൻ കാരണം.

Post a Comment

Previous Post Next Post