⭕കർഷക കോൺഗ്രസിന്റെ വനനിയമ ഭേദഗതി ബില്ല് കത്തിക്കൽ സമരം അഡ്വ എം.എൻ ഗോപി ഉദ്ഘാടനം ചെയ്തു🔰

 

കേരളത്തിലെ വനനിയമ ഭേദഗതിക്ക് എതിരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കല്ലാർ ഫോറെസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ വനനിയമ ഭേദഗതി ബില്ല് കത്തിക്കൽ സമരം കെപിസിസി സെക്രട്ടറി അഡ്വ എം.എൻ ഗോപി ഉദ്ഘാടനം ചെയ്തു. 

കർഷകനെ ദ്രോഹിക്കാൻ ഉദ്യോഗസ്ഥരെ കയറൂരി വിടരുതെന്നും കേരളത്തി​ലെ മ​റ്റു ജി​ല്ലക​ളെ അപേക്ഷിച്ച് നിയമ ഭേ​ദഗ​തി കൂ​ടു​തൽ പ്ര​തി​കൂ​ല​മായി ബാ​ധി​ക്കു​ന്ന​തും വ​നം​വകു​പ്പി​ന്റെ ക​രി​നി​യ​മ​ത്തി​ന് ഏ​റ്റ​വും കൂടു​ത​ൽ ബ​ലി​യാ​ടാ​കേ​ണ്ടി വ​രു​ന്ന​തും ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ കർഷകരെ ആണെന്നും എംഎൻ ഗോപി പറഞ്ഞു.

ഇ​ടു​ക്കി​ലെ 70 ശ​ത​മാ​നം കു​ടി​യേ​റ്റ കർഷ​ക​രും വ​നാ​തി​ർ​ത്തി​യി​ൽ താമസിക്കു​ന്ന​വ​രും വനം വ​കു​പ്പു​മാ​യി ബന്ധ​പ്പെ​ട്ട്​ ജീ​വി​ക്കു​ന്നവ​രു​മാ​ണ്. പ​ല​ർ​ക്കും പ​ട്ട​യ​വു​മി​ല്ല. ആ​കെ​യു​ള്ള​ത് കൈ​വ​ശ​രേ​ഖ​യാ​ണ്. വനാതിർത്തിയിലെ പു​ഴ​ക​ളി​ൽ​നി​ന്ന്​ മീ​ൻ പി​ടി​ച്ചും വ​ന​മേ​ഖ​ല​യി​ലൂ​ടെ സഞ്ചരിച്ചുമാ​ണ് പലരുടെയും ജീവിതരീതി. പു​തി​യ നി​യ​മം വരുന്നതോടെ ഇ​തെ​ല്ലാം കുറ്റകൃത്യത്തിന്റെ ഭാ​ഗ​മാ​കും. വ​നം വകുപ്പ് ഉദ്യോ​ഗ​സ്ഥ​ർ ക​ർ​ഷ​ക​രോ​ടു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യം തീ​ർ​ക്കാ​നും കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ വേ​ട്ട​യാ​ടാ​നും നി​യ​മം ഉപയോ​ഗി​ക്കുന്ന സ്ഥിതി ഉണ്ടാവും എന്നും അഡ്വ എം എൻ ഗോപി പറഞ്ഞു.

Post a Comment

Previous Post Next Post