ഇടുക്കി: തൊടുപുഴയിൽ യുവതിയെ തടഞ്ഞു നിർത്തി സംസാരിക്കുകയും അശ്ലീലം പറയുകയും ചെയ്‌ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്.
ഇടുക്കി പോത്തിൻകണ്ടെം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് വണ്ടൻമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബ്രാഞ്ച് സെക്രട്ടറി പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. ജോലികഴിഞ്ഞ് വരുന്ന വഴിയിൽ തടഞ്ഞു നിർത്തി തന്നെയും അച്ഛനെയും അപായപ്പെടുത്താൻ ശ്രമിച്ചെന്നും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നു.
പ്രതിയുടെ വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽനിന്ന് യുവതിയുടെ പ്രതിശ്രുതവരനും സുഹൃത്തുക്കൾക്കും നിരന്തരം മോശമായ സന്ദേശം അയച്ചെന്നും പലതവണ താക്കീത് നൽകിയിട്ടും രാഷ്ട്രീയ സ്വാധീനമുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നെന്നും പരാതിയിലുണ്ട്. താക്കീത് നൽകിയിട്ടും പ്രതിയുടെ ഉപദ്രവം തുടർന്നതോടെയാണ് യുവതി ഇടുക്കി എസ്.പി.ക്കും വണ്ടന്മേട് പോലീസിലും പരാതിനൽകിയത്.
Post a Comment