⭕‼️ റോഡുകളുടെ നവീകരണത്തിന് 6.55 കോടി അനുവദിച്ച് മന്ത്രി റോഷി അഗസ്റ്റിൻ ‼️⭕


ഇടുക്കി : നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്തു റോഡുകളുടെ നവീകരണത്തിനായി 6,54,97,000 രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

നിലവില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതും മറ്റ് വലിയ നിർമാണ പ്രവർത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. 

വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാംകണ്ടം-മുരിക്കാശേരി റോഡ്, പതിനാറാംകണ്ടം-പ്രകാശ് റോഡ്, ചേലച്ചുവട്-പെരിയാർവാലി-മുരിക്കാശേരി റോഡ്, ഒടക്ക്സിറ്റി-ഗൗരി സിറ്റി-പതിനാറാംകണ്ടം-ഉപ്പുതോട് റോഡ് എന്നിവയ്ക്കായി 84.13 ലക്ഷം, 

കട്ടപ്പന നഗരസഭയിലെ മുളകരമേട്-മന്തികാനം-വെള്ളയാംകുടി റോഡ്, വെള്ളയാംകുടി-കുരിശുപാറ-നാങ്കുത്തൊട്ടി റോഡ്, എസ്‌എൻ ജംഗ്ഷൻ-വലിയപ്പാറ-മൂന്നാനപ്പള്ളി റോഡ് 62 ലക്ഷം, മരിയാപുരം പഞ്ചായത്തിലെ തടിയന്പാട്-വിമലഗിരി- ശാന്തിഗ്രാം റോഡ്, താഴത്തുനിലീവയല്‍-ഉദയഗിരി-നീലിവയല്‍ റോഡ്,
പൂവത്തുംക്കവല-ഒടക്ക്സിറ്റി റോഡ് എന്നിവയ്ക്കായി 80 ലക്ഷം, കരിന്പൻ-മുരിക്കാശേരിറോഡ്, ചുരുളി-ആല്‍പ്പാറ-ഉമ്മൻചാണ്ടി കോളനി കഞ്ഞിക്കുഴി-തെക്കേമല റോഡ്, തോപ്രാംകുടി-ഞാറക്കവല-ഈട്ടിത്തോപ്പ് റോഡ്, കൊന്പൊടിഞ്ഞാല്‍-മരക്കാനം കൊന്നത്തടി-അഞ്ചാംമൈല്‍ റോഡ്-99.55 ലക്ഷം, കന്പിളികണ്ടം-തിങ്കള്‍കാട് റോഡ് വെള്ളത്തൂവല്‍-കൊന്നത്തടി റോഡ്-67.80, തടിയന്പാട്-കുതിരക്കല്ല്-മരിയാപുരം റോഡ്, 

മരിയാപുരം-പൂവത്തിങ്കല്‍ കവല റോഡ്-40.65 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം പഴയരിക്കണ്ടം-പോന്നൊരുത്തൻ പട്ടയക്കുടി റോഡ്, പുളിക്കത്തൊട്ടി-വെണ്മണി റോഡ്, തള്ളക്കാനം-മങ്കുവ-ചിന്നാർ റോഡ്, കന്പിളികണ്ടം പനംകുട്ടി-റോഡ്-44.29 ലക്ഷവും അനുവദിച്ചു. ഇടുക്കി നേര്യമംഗലം റോഡിന്‍റെ നവീകരണത്തിനായി 86.55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കട്ടപ്പന പാറക്കടവ് ജ്യോതിസ് ബൈപാസ് റോഡ്, കട്ടപ്പന ദീപികജംഗ്ഷൻ-ഗുരുമന്ദിരം റോഡ്, കട്ടപ്പന പള്ളിക്കവല-സ്കൂള്‍ കവല റോഡ്,

കട്ടപ്പന-ഇരട്ടയാർ റോഡ്, ഇരട്ടയാർ-ശാന്തിഗ്രാം റോഡ് എന്നിവയുടെ നവീകരണത്തിനായി 40 ലക്ഷവും അനുവദിച്ചു. നിരപ്പേല്‍ കട-ആനകുത്തി പൂവേഴ്സ് മൗണ്ട്-ചക്കകാനംറോഡ്, എസ്‌എൻ ജംഗ്ഷൻ-പേഴുംകവല റോഡ്, കാല്‍വരി മൗണ്ട്-തങ്കമണി റോഡ് എന്നിവയ്ക്കായി 50 ലക്ഷം രൂപയും ഉള്‍പ്പെടെയാണ് 6.55 കോടി അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post