കട്ടപ്പനയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം; പാസ്റ്റര്‍ പിടിയില്‍ ⚠️🛑

കട്ടപ്പന: കട്ടപ്പനയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റില്‍. ചക്കാലക്കല്‍ ജോണ്‍സണ്‍ ആണ് പൊലീസ് പിടിയിലായത്. വിവിധ സ്കൂളുകളില്‍ കരാട്ടെ അധ്യാപനാണ് പ്രതി.



എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായെത്തി കരാട്ടെ ക്യാമ്ബിന്റെ പേരില്‍ കട്ടപ്പന നഗരത്തിലെ ലോഡ്ജില്‍ മുറി എടുക്കുകയായിരുന്നു. കട്ടപ്പന സിഐ ആണെന്ന് പറഞ്ഞ് ലോഡ്ജ് നടത്തിപ്പുകാരെ തെറ്റിധരിപ്പിച്ചാണ് റൂമെടുത്തത്. 



സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പൊലീസില്‍ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തിയപ്പോള്‍ കൂടെയുള്ളത് മകളാണെന്ന് നുണ പറഞ്ഞു. ചോദ്യം ചെയ്യലില്‍ മകളല്ലെന്ന് തെളിയുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.


Post a Comment

Previous Post Next Post